hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2016, നവംബർ 24, വ്യാഴാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അദ്യായം  ഒന്ന്  

             പുതുകലാലയത്തിലെ ആദ്യ ദിനത്തേയ്ക്ക് . യൂണിഫോമിന്റെ നേർ വരകളിൽ നിന്നും ചിറകടിച്ചു പറന്ന മനസ്സ് വല്ലാതെ കനപ്പെട്ടിരുന്നു. കേട്ടുകേൾവികളുടെ സ്വപ്ന ഭൂവിലേക്കു, അഭ്രപാളിയിലെ വർണ്ണലോകത്തേയ്ക്കു, പുതുകൂട്ടുകൂടലിന്റെ ചങ്കുറപ്പിലേക്കു - പുതിയ അന്തരീക്ഷം പുതിയ ആളുകൾ, സാമ്പ്രതായിക പഠന വൈകൃതത്തിൽ നിന്നും സാങ്കേതികതയുടെ നിഹൂഡതയിലേക്കു തികച്ചും ഒരു പറിച്ചു നടൽ. വർഷക്കാല കാർമേഘം മാനത്തും മനസ്സിലും - ആദ്യ ദിനം, ആഭ്യാനുഭവങ്ങൾ - ഒത്താൽ പ്രണയത്തിന്റെ ആദ്യ കൂട്ടിമുട്ടലും. നഷ്ടപ്പെടരുതൊന്നും, അതു കൊണ്ട് തന്നെ അനുഭവിച്ചുറങ്ങീരുന്ന പ്രഭാത സുഖം നഷ്ടപ്പെടുവാൻ തീർച്ചയാക്കി. നേരത്തോടു നേരം എത്തിച്ചേരുവാനുള്ള തത്രപ്പാടിൽ ഇന്നോളം എന്നെ സുന്നരകോമളനാക്കിയിരുന്ന കുപ്പായങ്ങൾ ഇന്നിന്റെ ധ്വരയ്ക്കു മുന്നിൽ തകർന്നടിഞ്ഞു. പുത്തനുടുപ്പിന്റെ പരിമളം നിഷേധിച്ച പിതാവിനോടരിശം, അമ്മയെന്ന നിലാവെട്ടത്തു ഇറക്കിവച്ച് തമ്മിൽ തൊമ്മൻ പിങ്ക് നിറം ചാർത്തി പ്രണയാധുരനായി പുറപ്പെട്ടു.
           കിഴക്കേകോട്ടയുടെ അരികു ചാരി ഒന്നാം ഫ്ലാറ്റ്ഫോമിൽ നിറഞ്ഞു കവിഞ്ഞ സെൻറ് മേരീസിലെ കുഞ്ഞാടുകളെ വകഞ്ഞു മാറ്റി കടന്നൽകൂട്ടിലേക്ക് ഞാൻ കയറിക്കൂടി. ആ ലോലൻ ഇന്ദ്രാണി ഇന്നലെ പറഞ്ഞ കിളികളെ കാണാനുള്ള അത്യാഗ്രഹം പൊളിച്ചു കൊണ്ട് ദുർദശ എനിക്കു കൂട്ടുവന്നു. കുത്തിനിറച്ച കുഞ്ഞാടുകളേയും എന്നേയും വിഴുങ്ങി ആനവണ്ടി നഗരം പ്രദിക്ഷണം തുടങ്ങി. ഏതാണ്ട് 20 മിനുട്ടുകൾ പിന്നിട്ടപോൾ തന്നെ കുഞ്ഞാടുകൾ കൂടണഞ്ഞു. കാണാപ്പൂരത്തിന്റെ ദിവാസ്വപ്നങ്ങളിലേക്കു ഞാനും.
          'നവാഗതർക്കു സ്വാഗതം' എന്ന വിവിധ വർണ്ണത്തിലെ ബാനറുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി, എത്തിയിരിക്കുന്നു ഞാനെത്തേണ്ട ഇടം. മനസ്സിൽ പെയ്ത പെരുമ്പറ മുഴക്കത്തിൻ അകംപടിയോടെ ഞാൻ ആദ്യചുവടു വച്ചു. 
        " ഹേ കലാലയമേ എന്നെ ഉൾകൊണ്ടാലും വരും നാളുകളിലെ നന്മതിന്മകൾക്കായി എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു '' 
            വെള്ളയും നീലയും കാവിയും വർണ്ണവിതാനം തീർത്ത ഉറക്കം തൂങ്ങി മരങ്ങൾ പൊഴിച്ച ഇലച്ചാർത്തുകൾ ചവുട്ടി ഞാൻ പ്രധാനമന്ദിരത്തിലേക്ക് എന്റെ നിഴലുകളാം സഹപാഠികളെ പിൻതുടർന്നു. ചെറുക്കൂട്ടങ്ങളായി ചിലർ, ഒറ്റ-തെറ്റയായി ചിലർ, എന്തിനോ വേണ്ടി തിരക്ക് കൂട്ടന്നവർ ചിലർ അതിനിടയിൽ ഒരാളായി ഞാനും. ഒരാരവം കേൾക്കുന്നു മഴ പെയ്തൊഴിവതു പോൽ, ഇല്ല പുറത്ത് സൂര്യന്റെ നല്ലവിളയാട്ടം. പിന്നെന്താ ആ ആരവം. അപ്പോഴേക്കും ചെവികളെ തുളച്ചു ഇടിവെട്ട് കണ്ഠങ്ങൾ ഏറ്റുചൊല്ലി "ഈ ൻ ക്വിലാബ് സിന്ദാബാദ് "
"ഈ ൻ ക്വിലാബ് സിന്ദാബാദ് "
ഒരു പറ്റം വിദ്യാർത്ഥി പ്രവർത്തകർ എന്നെ തള്ളി മാറ്റിക്കടന്നു പോയി. ആരവമൊഴിഞ്ഞ ഓഫീസ് വരാന്തയിൽ തനിച്ചായ എന്നെ രണ്ടു കണ്ണുകൾ കൊമ്പൻ മീശക്കിടയിലൂടെ സൂം ചെയ്തു.
"ഏതാ ക്ലാസ്സ് ?" കനത്ത ശബ്ദം ആരാഞ്ഞു.
"പുതിയതാ'' ശബ്ദം വിറപൂണ്ടതായി.
'' അതു മനസ്സിലായി, ഏതാവിഷയം?''
ഓഅതാണു ഇവിടെ അടയാളം ''ഇലക്ട്രിക്കൽ "
"നേരേപോയി വലതുവശത്തെ ബ്ലോക്കിലോട്ടു പോയ്ക്കോ" തല വിറച്ച് ഞാനിങ്ങി.
കാലത്തിന്റെ വരകൾ നിറംകെടുത്തിയ മഞ്ഞഛായത്തെ ബ്ലാക്കാൻറ് വൈറ്റ് ക്യാൻവാസാക്കി നാലു മന്ദിരങ്ങൾ. വലതു വശത്തു ആദ്യത്തേതു എന്നെ തുറിച്ചു നോക്കിയോ? പതിഞ്ഞ ചുവടുകൾ താണ്ടി മെല്ലെ നടന്ന എനിക്കു പിന്നിൽ ആരവം അകമ്പടി യെത്തി. പതിയെ ആ കൂട്ടം എന്നെ മറികടന്ന് അതിന്റെ ഗർഭത്തിലേക്ക് ആഹരിച്ചു കൊണ്ടുപോയി. ബ്ലോക്കുകളിൽ നിന്നും ബ്ലോക്കുകളിലേക്ക്.... നടുമുറ്റത്തേക്ക്..... ഇടനാഴികളിലേക്ക് ..... ഒരു കൂട്ടരിൽ നിന്നും ഊർന്നിറങ്ങി മറ്റൊരു കുട്ടരിലേക്ക്, വീണ്ടും അടുത്ത കൂട്ടരിലേക്ക് പകർന്ന് പകർന്ന് ഞാനറിയാതെ ഒരു ഊർജ്ജം എന്നിലേക്ക് പകർത്തപ്പെട്ടിരിക്കുന്നു. ആർത്തു ഞാൻ "ഈ ൻ ക്വിലാബ് സിന്ദാബാദ് "

എത്ര നേരം കടന്നു പോയി എന്നറിയില്ല, ആരവമൊഴിഞ്ഞു പൂരപ്പറമ്പിൽ ഏകനായി ഞാൻ, എന്നെ വീണ്ടെടുത്തു ഓടി ക്ലാസ്സിലേക്ക്.
"ഡ്രീം ഡ്രീം ഡ്രീം - ........" ഇതെന്താ സിനിമാകൊട്ടക യോ അന്തിച്ചു നിന്ന എന്നെ നോക്കി നൂറുകണക്കിനു കണ്ണുകൾ. ആദ്യ ദിനത്തിലെ ആദ്യ പീരിയഡ് കഴിഞ്ഞു. എല്ലാവരും പുറത്തേക്ക്. ഇനിയെന്തു ചെയ്യും?
*************************

3 അഭിപ്രായങ്ങൾ:

SIVANANDG പറഞ്ഞു...

സ്നേഹിതരേ

കുറച്ചധികം നാളുകളായിരിക്കുന്നു എന്തെങ്കിലും കുറിച്ചിട്ട്. ഓർമ്മയുടെ ക്ലാവ് തുടച്ച് ചിലചിന്തകൾ ഉണർന്നപ്പോൾ ഒരു പരീക്ഷണം.

ഒരു കൂട്ടരിൽ നിന്നും ഊർന്നിറങ്ങി മറ്റൊരു കുട്ടരിലേക്ക്, വീണ്ടും അടുത്ത കൂട്ടരിലേക്ക് പകർന്ന് പകർന്ന് ഞാനറിയാതെ ഒരു ഊർജ്ജം എന്നിലേക്ക് പകർത്തപ്പെട്ടിരിക്കുന്നു.

എല്ലാവരുടേയും സ്നേഹോഷ്മളങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്......

Areekkodan | അരീക്കോടന്‍ പറഞ്ഞു...

തുടരട്ടെ ഈ എഴുത്ത് (അക്ഷരപ്പിശാചുക്കളെ അകറ്റി മുന്നേറൂ)

SIVANANDG പറഞ്ഞു...

അരീക്കോടൻ മാഷേ വരവിനു നന്ദി
അക്ഷരപ്പിശാചുക്കളെ-- ഫോണ്ടുകൾ ശരിയാവുന്നില്ല. അക്ഷരത്തെറ്റുകൾ ശരിയാക്കാൻ സഹായിക്കൂ.

Related Posts Plugin for WordPress, Blogger...