hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

വേനലവധിയായി.... യാത്രകൾക്ക് തുടക്കവും.......

"ഈ അവധിക്ക് അത് ചെയ്യണം ഇത് ചെയ്യണം അവിടെ പോണം ഇവിടെ പോണം"  ഹോ എത്രയെത്ര ആലോചനകൾ, ജാനുവരി തുടങ്ങുമ്പോഴേ തുടങ്ങും....ഒടുവിൽ തട്ടീം മുട്ടീം അവിടേയും ഇവിടേയും ഒക്കെ പോയി തിന്നു ഉറങ്ങിയുറങ്ങി കിക്കായി, ഈ മാരണം അവധി ഒന്നു തീർന്നു കിട്ടിയാമതിയെന്നാവും. എങ്കിലും ഓരോ യാത്രയും ഓരോ പുതിയ അറിവുകളാകുമ്പോൾ അത് ഒരു സമ്പത്ത് തന്നെ.

കുസാറ്റിന്റെ കലണ്ടറിനൊപ്പം ജീവിക്കുന്ന ഞങ്ങൾക്ക്  മദ്ധ്യവേനലവധി   മേയ് -ജൂൺ മാസങ്ങളിലാണ്. അതുകൊണ്ടു തന്നെ ഫലത്തിൽ മേയ് മാസം മാത്രമേ കിട്ടുകയുള്ളു. പതിവായി ബന്ധു വീടുകൾ കേന്ദ്രീകരിച്ച് കറങ്ങാറുള്ള
ഞങ്ങൾക്ക് അതിഥികൾ വരുന്നു എന്നറിഞ്ഞതു മുതൽ തുടങ്ങിയ പണി, രണ്ടു മൂന്നു ആഴ്ചകൾ നീണ്ട പ്രയത്നത്തിനൊടുവിൽ വീടും പരിസരവും ഒരുങ്ങി.  യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല. തിരുവനന്തപുരം പട്ടണം കാണാത്തവരില്ല കണ്ട കാഴ്ചകൾ വീണ്ടും വീണ്ടും കാണണം, ഇനിയും കാണണം, കാണിക്കണം. വീടൊരുക്കുന്ന തിരക്കായതു കൊണ്ട് ശ്രീമതിക്ക് അലോചിക്കാനൊന്നും സമയമില്ലാ. "എല്ലാം അങ്ങേരു നോക്കിക്കോളും" എന്നവൾ നേരേത്തേ കൂട്ടി പന്ത് എന്റെ കോർട്ടിലാക്കി.
മാസങ്ങൾക്കു മുമ്പേ റൂട്ട് ഡയറി തയ്യാറാക്കി  യാത്രയ്ക്ക് പോവുന്ന സുഹൃത്തിനെ സഹായത്തിനു വിളിച്ചു
"ഹോ എന്തര് തിരുവോന്തരം കാണാൻ നിനക്കെന്തര് പ്ലേനെടേ? കാലത്തെറങ്ങി മൂസിയത്തോട്ടു പോടെ, അതുകഴിയുമ്പം നേരേ വേളിക്ക് അതുവഴിചങ്കൂമത്തോട്ട് വിട്" റോക്കറ്റാഫിസിൽ പണിയുള്ളതു കൊണ്ടാവും റോക്കറ്റ് കത്തിച്ചമാതിരി ഓന്റെ മറുപടി.
അതോക്കെ എപ്പോഴും കാണുന്നതല്ലേ? വേറേ പുതിയത് വല്ലതും.............
ഓ ഇതൊക്കെതന്നെ..... പിന്നേ നെയ്യാർഡാം, കോവളം, വിഴിഞ്ഞം... അരുവിക്കര, അതുക്കുംമേലേ പൊൻമുടി  ഇത്രയും മതിയാ..........

പഹയൻ ഒരു ഉപകാരമില്ലാത്ത ഉപദേശം

ഒരോന്നു പ്ലാൻ ചെയ്ത് നടക്കുന്നിടയിൽ അവരെത്തി മൂന്നു കുടുംബളിലെ കുട്ടികളടക്കം പത്താളുകൾ...

പങ്കയില്ലാത്ത മുറിയിൽ ഒരു പങ്ക വാങ്ങി ഇടാൻ ശ്രീമതി ആവശ്യപ്പെട്ട കാര്യ തിരക്കിനിടയിൽ മറന്നു. മറന്നതല്ല ഒരെണ്ണം ഒപ്പിച്ചെടുക്കാൻ പാങ്ങുണ്ടായിരുന്നത് ഒത്തില്ല അതാ കാര്യം. പിന്നെ മോട്ടോർ ഒരിടത്തുന്നും പങ്ക ഒരിടത്തുന്നും ഒക്കെ സംഘടിപ്പിച്ച് രാത്രി 11 മണിയോടെ ആ പ്രശ്നം പരിഹരിച്ചു. ശ്രീമതി കുഞ്ഞമ്മമാരും നാളത്തേക്കു വേണ്ട ആഹാരത്തിനുള്ള ഒരുക്കം തുടങ്ങിരുന്നു. പിള്ളാരെ പിടിച്ചു കിടത്തി ഞാനും മയങ്ങാൻ തയ്യാറായി. വളക്കിലുക്കത്തോടൊപ്പം പാത്രങ്ങളുടെ കുശുകുശുപ്പിനുമിടയിൽ നാളത്തെ യാത്രാ രേഖ തയ്യാറാക്കി.

പ്ലാൻ

രാവിലെ പ്രാതൽ കഴിഞ്ഞു 9 മണിയോടെ യാത്ര തുടങ്ങാം....
നേരേ കാട്ടാകട, കുറ്റ്ച്ചൽ വഴി കോട്ടൂർ ഫോറസ്റ്റ് റെഞ്ചിലെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്കു.
അവിടുന്നു നെയ്യാർഡാം വടക്കു തീരം വഴി ഡാമിലേക്കു. അവിടെ ലയൺ സഫാരി പാർക്കിലേക്ക് ബോട്ടിങ് മുതല-ചീങ്കണ്ണി പാർക്ക് അക്വേറിയം പിന്നെ 30 കി.മീ അകലത്തിലുള്ള വിഴിഞ്ഞം തുറമുഖം വഴി വീട്ടിലേക്ക്.

ഇനി നേരം പുനർന്നിട്ട്..........................................ഭാഗം 2

4 അഭിപ്രായങ്ങൾ:

SIVANANDG പറഞ്ഞു...

"ഹോ എന്തര് തിരുവോന്തരം കാണാൻ നിനക്കെന്തര് പ്ലേനെടേ? കാലത്തെറങ്ങി മൂസിയത്തോട്ടു പോടെ, അതുകഴിയുമ്പം നേരേ വേളിക്ക് അതുവഴിചങ്കൂമത്തോട്ട് വിട്" റോക്കറ്റാഫിസിൽ പണിയുള്ളതു കൊണ്ടാവും റോക്കറ്റ് കത്തിച്ചമാതിരി ഓന്റെ മറുപടി.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ശരി.ശരി...നടക്കട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അവതരണം കുറച്ചേ ഉള്ളുവെങ്കിലും അത് കലക്കീട്ട്ണ്ട്ട്ടാ ഭായ്

Unknown പറഞ്ഞു...

നന്നായിട്ടുണ്ടു....

Related Posts Plugin for WordPress, Blogger...